ബഹിരാകാശത്തേക്ക് ആദ്യമായി സാറ്റ്‌ലൈറ്റ് അയച്ച റഷ്യ ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ കൂടി ലോകരാജ്യങ്ങളെ തോല്‍പിച്ചിരിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെ ഒരു വാക്‌സിന്‍. യാദൃശ്ചികമല്ല, മനപൂര്‍വ്വം തന്നെ റഷ്യ അതിന് പേരിട്ടു – സ്ഫുട്‌നിക് വി. ആര് ആദ്യം വാക്‌സിന്‍ പുറത്തിറക്കും എന്ന നിശബ്ദ യുദ്ധം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തിയത്. ബഹിരാകാശ രംഗത്തെന്നപോലെ വൈദ്യശാസ്ത്ര രംഗത്തും ആധിപത്യം ഉറപ്പിക്കാനുള്ള റഷ്യയുടെ ഈ മത്സരയോട്ടം മരുന്നിന്റെ പേരില്‍ മറ്റൊരു യുദ്ധത്തിനാണ് വഴിമരുന്ന് ഇട്ടരിക്കുന്നത്.
