തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് ഡിജിപിയുടെ അനുമതിയില്ലാതെ കേസ് ഏറ്റെടുക്കാന്‍ ആകില്ലെന്ന ഉത്തരവില്‍ വിശദീകരണവുമായി പോലീസ് ആസ്ഥാനം. പിഴവ് സംഭവിച്ചതാണ്. തിരുത്തിയ ഉത്തരവ് ഉടന്‍ ഇറക്കും. എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിയുടെ അനുമതി വേണ്ട. പ്രമാദമായ കേസുകളില്‍ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പോലീസ് ആസ്ഥാനം പറഞ്ഞു.