തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ തടസ്സമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആരോഗ്യ വകുപ്പിന് അനുകൂല നിലപാടാണുള്ളത്. തെരഞ്ഞെടുപ്പ് നീട്ടണമെന്ന് എന്‍എസ്എസ് കത്തുനല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടില്ലെന്നും കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.
വീടുകയറി പ്രചാരണത്തിന് മൂന്നുപേരില്‍ കൂടുതല്‍ പാടില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം പോലീസുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയ ശേഷമെന്ന് വി ഭാസ്‌കരന്‍ പറഞ്ഞു.












