കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതിയായി സ്ഥാനമേറ്റ സിബി ജോര്‍ജ് കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസര്‍ മുഹമ്മദ് അസ്സബാഹിനെ സന്ദര്‍ശിച്ച് അധികാരപത്രം കൈമാറി. ആശംസകള്‍ നേര്‍ന്ന മന്ത്രി ഇന്ത്യയ്ക്ക് ക്ഷേമവും പുരോഗതിയും നേര്‍ന്നു. വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറുല്ല, പ്രോട്ടോകോള്‍ വിഭാഗം മേധാവി ധാരി അല്‍ അജ്റാന്‍ തുടങ്ങിയ ഉന്നതരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
