ഡല്‍ഹിയില്‍ ‘ദി കാരവന്‍’ മാഗസിനിലെ വനിത മാധ്യമ പ്രവര്‍ത്തകയടക്കം മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യൂജെ) അപലപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരാണ് അക്രമത്തിനിരയായത്.
ഷാഹിദ്താന്‍ത്ര, പ്രഭജിത് സിംഗ് എന്നിവരും മറ്റൊരു വനിത റിപ്പോര്‍ട്ടറുമാണ് അക്രമത്തിനരിയായത്. പ്രദേശത്തെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാവി കുര്‍ത്ത ധരിച്ച കൈയില്‍ ചരടുകെട്ടിയ, ബിജെപി ജനറല്‍ സെക്രട്ടറിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ നേതൃത്വത്തില്‍ കയ്യേറ്റം നടന്നതെന്ന് ‘ദി കാരവന്‍’ മാഗസില്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
റിപ്പോര്‍ട്ടറില്‍ ഒരാള്‍ മുസ്ലീം സമുദായക്കാരനാണെന്ന് അറിഞ്ഞതോടെയാണ് അക്രമം തുടങ്ങിയതെന്ന് പത്രപ്രവർത്തകർ ആരോപിക്കുന്നു. അക്രമിച്ചതിന് പുറമെ വനിത റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് അപമാനിക്കുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയിട്ടും എഫ്ഐആര്‍ പോലും റജിസ്റ്റര്‍ ചെയ്തിട്ടില്ല. രാജ്യതലസ്ഥാനത്ത് വനിത മാധ്യമപ്രവര്‍ത്തകരെ അടക്കം ക്രൂരമായി മര്‍ദ്ദിച്ചിട്ടും നടപടിയെടുക്കാത്തത് അങ്ങേയറ്റം അപലപനീയമാണ്
കേന്ദ്ര ആഭ്യന്തരവകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന ദല്‍ഹി പൊലീസ് ഇക്കാരത്തില്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് വനിത മാധ്യമ പ്രവര്‍ത്തകരെയടക്കം അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേരളപത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.











