49 വർഷത്തിന് ശേഷം ഇസ്രയേലുമായി നയതന്ത്ര ബന്ധം പ്രഖ്യാപിച്ചു യു എ ഇ. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇസ്രയേലുമായി സഹകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയൊരിക്കുന്നത്. ഹിസ് ഹൈനെസ്സ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. ഇസ്രയേലുമായി സഹകരണം പ്രഖ്യാപിക്കുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ. തീരുമാനം ചരിത്രപരമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.. ചരിത്രപരമായ തീരുമാനത്തെ ലോക രാജ്യങ്ങൾ വളരെ ജിജ്ഞാസയോടെയാണ് കാണുന്നത്
പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്. യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോര്‍ക്കാന്‍ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ ബന്ധം മെച്ചപ്പെടുന്നത് ഗള്‍ഫ് മേഖലയിലും പുറത്തും അമേരിക്കയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും. അതേസമയം ഫലസ്തീന്‍ പ്രശ്നം അറബ് ലോകത്തിന്‍റെ മുഖ്യപരിഗണനയില്‍ നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക പശ്ചിമേഷ്യയില്‍ ശക്തമാണ്.
During a call with President Trump and Prime Minister Netanyahu, an agreement was reached to stop further Israeli annexation of Palestinian territories. The UAE and Israel also agreed to cooperation and setting a roadmap towards establishing a bilateral relationship.
— محمد بن زايد (@MohamedBinZayed) August 13, 2020












