മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണി കടുത്ത ചാഞ്ചാട്ടത്തിലൂയാണ് കടന്നുപോയത്. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്.
സെന്‍സെക്‌സ് 59 പോയിന്റും നിഫ്‌റ്റി 8 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. 38,310 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്‌തത്. 38,516 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് അതിനു ശേഷം 300 പോയിന്റിലേറെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞിരുന്നു. 11,300 പോയിന്റിലാണ് നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്. 11,259 പോയിന്റ് വരെ രാവിലെ ഉയര്‍ന്ന നിഫ്‌റ്റി അതിനു ശേഷം 11,270 പോയിന്റ് വരെ ഇടിഞ്ഞതിനു ശേഷമാണ് 11,300ല്‍ ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 26 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 24 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്‌സ്, എല്‍&ടി, ഹിന്‍ഡാല്‍കോ, ടൈറ്റാന്‍, ഇന്‍ഫ്രാടെല്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്‌സ് 4.59 ശതമാനം നേട്ടം രേഖപ്പെടുത്തി. എല്‍&ടിയും ഹിന്‍ഡാല്‍കോയും നാല് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ഓട്ടോമൊബൈല്‍, മെറ്റല്‍ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി ഓട്ടോ സൂചിക 1.22 ശതമാനം നേട്ടം രേഖപ്പെടുത്തി. എസ്‌ബിഐയുടെ ഓഹരി വില 4.33 ശതമാനം ഉയര്‍ന്നു. ഭാരത് ഫോര്‍ജ് 15.67 ശതമാനവും അശോക് ലെയ്‌ലാന്റ് 14.46 ശതമാനവും ഉയര്‍ന്നു. അതേ സമയം ഏയ്‌ഷര്‍ മോട്ടോഴ്‌സ് രണ്ട് ശതമാനം നഷ്‌ടം രേഖപ്പെടുത്തി. ഏയ്‌ഷര്‍ മോട്ടോഴ്‌സ് വോള്‍വോ ബസിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച വാര്‍ത്തയാണ് ഓഹരി വില ഇടിയുന്നതിന് കാരണമായത്.
നിഫ്‌റ്റി മെറ്റല്‍ സൂചിക 1.10 ശതമാനം നേട്ടം രേഖപ്പെടുത്തി. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് മെറ്റല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ മെറ്റല്‍ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
അതേ സമയം ഫാര്‍മ ഓഹരികളില്‍ ലാഭമെടുപ്പ് തുടര്‍ന്നു. ഉയര്‍ന്ന വിലയിലെ ലാഭമെടുപ്പാണ് ഫാര്‍മ ഓഹരികളുടെ ഇടിവിന് കാരണമായത്. അര്‍ബിന്ദോ ഫാര്‍ 5.6 ശതമാനം നഷ്‌ടം നേരിട്ടു. സണ്‍ഫാര്‍മ, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് നഷ്‌ടത്തിന്റ ദിവസമായിരുന്നു.
സണ്‍ ഫാര്‍മ, സിപ്ല, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐടിസി എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. സണ്‍ ഫാര്‍മ, സിപ്ല, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.