സംസ്ഥാനത്തെ ക്വാറികള്‍ക്ക് ജനവാസ മേഖലയില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി വേണമെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എല്ലാ കക്ഷികളേയും കേള്‍ക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ അനുവദിച്ചത്. 50 മീറ്റര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി ഹരിത ട്രൈബ്യൂണല്‍ നിശ്ചയിച്ചത്. ഇതിനെതിരെ പാറമട ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് ഹരിത ട്രൈബ്യൂണല്‍ തീരുമാനം എടുത്തതെന്നാണ് ഉടമകളുടെ ആരോപണം.