ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭികരനെ വധിച്ചു. പുല്‍വാമയിലെ കമ്രാസിപോര പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കി. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.
#Kamrazipura #PulwamaEncounterUpdate: One #unidentified #terrorist killed. Search going on. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) August 12, 2020
പ്രദേശത്ത് തിരച്ചില്‍ നടത്തിയ സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് സൈന്യം തിരിച്ചടിയ്ക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ജവാന്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്നും തോക്കുകളും ഗ്രനേഡുകളും കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു.
Jammu and Kashmir: One soldier lost his life in action and one terrorist has been neutralised in the ongoing Pulwama encounter. Search operation underway. (Visuals deferred by unspecified time) pic.twitter.com/ClBipyAqVb
— ANI (@ANI) August 12, 2020












