തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്ക് മുഖാന്തരം 19 പുരുഷ നഴ്‌സുമാര്‍ യു.എ.ഇ യിലേക്ക് പുറപ്പെട്ടു. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി എല്ലാ സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പാക്കി തൊഴില്‍ വിസയിലാണ് ഇവര്‍ യു.എ.ഇ യിലേക്ക് യാത്ര തിരിച്ചത്. കോവിഡ് സ്യഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും രാജ്യാന്തര തലത്തില്‍ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ഒഡെപെക്കിന് സാധിക്കുന്നുണ്ട്. യു.എ.ഇ യിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി.പി.എസിന് കീഴിലുളള സ്ഥാപനത്തിലേക്കാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനും ജോലിയെന്ന ആഗ്രഹ സഫലീകരണത്തിനുമായി ഒഡെപെക്ക് മുഖേന ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. യു.എ.ഇ കൂടാതെ ഒമാന്‍, സൗദി അറേബ്യ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കും ഉടനെ തന്നെ പ്രത്യേക വിമാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ യാത്ര തിരിക്കും. ഒഡെപെക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329440/41/42.