യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതി. ഇന്ത്യക്കാര്‍ക്ക് ഏതു തരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദര്‍ശക വിസക്കാര്‍ക്ക് യാത്ര ചെയ്യാം. യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ യുഎഇയിലേക്ക് മടങ്ങാന്‍ അനുമതിയുണ്ടായിരുന്നത്.
കഴിഞ്ഞ ആഴ്ചയോടെയാണ് യുഎഇ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ഇന്ത്യക്കാര്‍ക്കും യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അതേസമയം 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രയ്ക്ക് നിര്‍ബന്ധമാണ്.












