കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 53,601 പേര്‍ക്ക്. ഇന്നലെ മാത്രം 871 ആളുകള്‍ മരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 22.68 ലക്ഷം ആളുകളാണ് രോഗബാധിതരായത്. 15.83 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇതുവരെ 45,257 പേര്‍ മരിച്ചു. നിലവില്‍ 6.39 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതര്‍ കൂടുതലുളളത്. രാജ്യത്ത് 28.21% ആണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. 69.80% പേര്‍ രോഗമുക്തി നേടി.
Single-day spike of 53,601 cases and 871 deaths reported in India, in the last 24 hours.
The #COVID19 tally rises to 22,68,676 including 6,39,929 active cases, 15,83,490 cured/discharged/migrated & 45,257 deaths: Ministry of Health pic.twitter.com/cFngz89iaN
— ANI (@ANI) August 11, 2020
മഹാരാഷ്ട്രയില്‍ ഇന്നലെ 9,181 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 293 പേര്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ചു മരിച്ച പൊലീസുകാരുടെ എണ്ണം 116 ആയി. ആന്ധ്രയില്‍ ഇന്നലെ 7,665 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 80 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികള്‍ 2.35 ലക്ഷമായി. ഇതുവരെ 2,116 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്നുലക്ഷം കടന്നു. കേരളത്തില്‍നിന്നെത്തിയ എട്ടുപേര്‍ അടക്കം 5,914 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 114 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 5,041 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 4,267 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 114 പേര്‍ മരിച്ചു.
ലോകത്ത് ചൈനയില്‍ 2019 ഡിസംബറിലാണ് കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ചില്‍ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന ഇതിനെ പ്രഖ്യാപിച്ചു.ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.2 കോടി കടന്നിരിക്കുകയാണ്. 2,02,46,580 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 64 ലക്ഷം പേര്‍ നിലവില്‍ ചികിത്സയിലാണ്. 7.38 ലക്ഷം ആളുകളാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവുമധികം രോഗ ബാധിതര്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണം അരക്കോടി കടന്നു. 52.51 ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1.66 ലക്ഷം പേര്‍ ഇതുവരെ മരിച്ചു. ബ്രസിലീല്‍ 30,57,470 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ ഒരു ലക്ഷം കടന്നു.