ഡൽഹി: രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഗലോട്ട് പൈലറ്റ് യുദ്ധത്തിന് വിരാമമാക്കുന്നു എന്ന് സൂചന. ബി ജെ പി പാളയത്തിലെ പൊട്ടിത്തെറി അതിന് ഒരു കാരണമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സച്ചിൻ പൈലറ്റ് ഇന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി വ്യത്യസ്ത ചർച്ചകൾ നടത്തിയത് രാഷ്ട്രീയനിരീക്ഷകർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ സച്ചിൻ പൈലറ്റിനേയും വിമത എം എൽ എമാരുടെയും മാറ്റി നിർത്തണമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ നേരത്തെ നീക്കം ചെയ്തിരുന്നു. ഒരു ഉപാധിയും ഇല്ലാതെ മടങ്ങി വരികയാണെങ്കിൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വളരെ മുൻപ് തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റ് രാഹുലിനേയും പ്രിയങ്കയും നേരിൽ കണ്ട് ചർച്ച നടത്തിയത്. സച്ചിന്റെ മടങ്ങിവരവിൽ ഗലാട്ടിന് തടസമില്ലെന്ന് അറിയിച്ചിട്ടുണ്ട്.