കോട്ടയം: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പെരുമ്പായിക്കോട് സ്വദേശി സുധീഷ് (38), അനിക്കല്‍ കുര്യന്‍ എബ്രഹാം എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തയത്.
കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്‍ ഒഴുക്കില്‍പെട്ടപ്പോള്‍ കരക്കെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ജസ്റ്റിന്‍ കാറിനുള്ളില്‍ പെട്ടത്. നാട്ടുകാരെ സഹായത്തിന് വിളിച്ച് ക്രെയിന്‍ ഏര്‍പ്പാടാക്കിയ ശേഷം കാറില്‍ ഹാന്‍ഡ് ബ്രെയ്ക്ക് മാറ്റാനായി കയറിയതായിരുന്നു. കാറിനുള്ളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ടിലേക്ക് ഒഴുകി പോകുകയും ചെയ്തു.












