കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവോ ; കാരണം വ്യക്തമാക്കുന്ന കുറിപ്പ് 

കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവാണെന്നു മാധ്യമ പ്രവർത്തകനും, വ്യോമയാന രംഗത്തെ നിരവധി ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു. കുറിപ്പ് വായിക്കാം –
“സ്വന്തം ജീവൻ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്റെ പരിവേഷം വസന്ത് സാഠേയ്ക്ക് നൽകാൻ ഏറെ സഹായിച്ച ഈ കുറിപ്പിൽ, അപകടത്തെപ്പറ്റി പറയുന്ന കാര്യങ്ങളെല്ലാം, വളരെ ലളിതമായി പറഞ്ഞാൽ, നുണകളാണ്.
1. ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല. – നുണ.
ലാൻഡിങ്ങിനായി വരുന്ന വിമാനം ഏകദേശം ആയിരം അടിപ്പൊക്കത്തി്‌ലെത്തുമ്പോഴേ ലാൻഡിങ് ഗിയർ, അഥവാ ചക്രങ്ങൾ താഴ്ത്തും. അങ്ങിനെ താഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ ലാൻഡിങ് വേണ്ടെന്നു വച്ച് (അബോർട്ട് ചെയ്ത), അക്കാര്യം കൺട്രോൾ ടവറിനെ അറിയിച്ച്, അവർ നിർദ്ദേശിക്കുന്ന പൊക്കത്ത്ിലേക്ക് പറന്നു കയറും. അവിടെ ചുറ്റിക്കറങ്ങി നിന്ന് വീണ്ടും ചക്രമിറക്കാൻ നോക്കും.  ചക്രം യഥാർത്ഥത്തിൽ താഴേക്കിറങ്ങിയിട്ടും കോക്പിറ്റ് ഇൻഡിക്കേറ്ററുകളിൽ നിന്ന് അത് അറിയാൻ കഴയാതെ പോകുന്നതാണ് എന്ന സംശയം തീർക്കാൻ, മറ്റൊരു കാര്യം കൂടി ചെയ്യും. ടവറിലുള്ളവർക്കു നേരിട്ടു നോക്കി മനസിലാകത്തക്കവണ്ണം അവരോട് പറഞ്ഞ് വിമാനം വളരെ താഴ്ത്തി പറത്തും. അങ്ങിനെ നോക്കി, ചക്രം താഴ്ന്നിട്ടില്ല എന്നുറപ്പാക്കിയാൽ പിന്നെയും പറന്നു കയറും. ആ വിമാനത്താവളത്തി ൽ രക്ഷാസന്നാഹങ്ങൾ ഒരുക്കാൻ കഴിയില്ലെങ്കിൽ അടുത്ത വിമാനത്താവളത്തിലേക്കു പറഞ്ഞു വിടും. അല്ലെങ്കിൽ അവിടെത്തന്നെ എല്ലാ സജ്ജീകരണങ്ങളും ചെയ്യും. ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തോട് തയ്യാറായി നിൽക്കാൻ പറയും. കൂടുതൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട് എന്നു തോന്നിയാൽ സിറ്റിയിലെ അഗ്നിശമനസേനയെയും വിളിച്ചു വരുത്തും.
 എല്ലാവരും തയ്യാറായി നിർക്കുമ്പോഴാണ് ഇപ്പറഞ്ഞ ബെല്ലി ലാൻഡിങ് നടത്തുക.
അഥവാ, ഇനി ആരോടും മിണ്ടാതെ പൈലറ്റ് സ്വയമങ്ങു ബെല്ലി ലാൻഡിങ് നടത്തിയെന്നു തന്നെ വയ്ക്കുക.
പിന്നീടുണ്ടാകുന്നത് വിമാനം റൺവേയുടെ അറ്റം വരെ ഓടിച്ചെന്ന് താഴെ മതിലുമിടിച്ച് തകരുകയല്ല. പള്ള ഉരഞ്ഞു നീങ്ങുന്ന വിമാനത്തിന്റെ എൻജിനുകൾ
നിലത്ത്  ഉരസി, ഇളകിത്തെറിക്കാം,  തീപിടിക്കാം. ഉണ്ടാകുവുന്ന ദുരന്തം ഇപ്പോൾ കണ്ടതൊന്നുമായിരിക്കുകയുമില്ല.
സാധാരണ വാട്ട്‌സാപ്പ് വായനക്കാരെ വിടുക, നല്ല ഒന്നാന്തരം പ്രഫഷണൽ, ദേശീയ പത്രങ്ങൾക്കും ചാനലുകൾക്കും ഇതു പകർത്തി വയ്ക്കുന്നതിനു മുമ്പ്, ഇക്കാര്യങ്ങളൊന്നും കരിപ്പൂരിൽ നടന്നിട്ടില്ല എന്ന് അന്വേഷിച്ചു മനസിലാക്കാൻ എന്തായിരുന്നു തടസ്സം?
2. തീപിടിത്തം  ഒഴിവാക്കാൻ പൈലറ്റ് വിമാനത്താളത്തെ മൂന്നു വലംവച്ച് ഇന്ധനം ഒഴുക്കിക്കളഞ്ഞു.- വീണ്ടും നുണ
ലാൻഡിങ് ഗിയർ താഴാതിരുന്നിട്ടില്ലെന്നതു കൊണ്ട്, അപകടസാധ്യതയുമില്ല, ഇന്ധനം കളയേണ്ട കാര്യവുമില്ല. മാത്രമല്ല ഇനി മറ്റേതെങ്കിലും കാരണം കൊണ്ട്, അപകട സൂചനകൊണ്ട് ഇന്ധനം ഒഴുക്കിക്കളയുന്നെങ്കിൽ തന്നെ സുബോധമുള്ള ഒരു പൈലറ്റും ടവറിനെ അറിയിക്കാതെ അങ്ങിനെ ചെയ്യില്ല.
ഈ കുറിപ്പ് ഉണ്ടാക്കിയെടുത്തയാൾ ആലോചിക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട്.  വിമാനം യാത്രയ്ക്ക് പുറപ്പെട്ടയുടൻ പ്രശ്‌നങ്ങളുണ്ടാവുകയും അതേ വിമാനത്താളത്തിൽ ഉടൻ തിരിച്ചിറങ്ങേണ്ടിയും വരുമ്പോഴാണ്, ഇന്ധന ടാങ്കുകൾ ഇങ്ങനെ തുറന്നു വിടുക. തീപിടിത്ത സാധ്യതമാത്രമല്ല കാരണം. ഭാരം കുറയ്ക്കൽ കൂടിയാണ് അത്. ലാൻഡ് ചെയ്യാനെടുക്കുന്ന റൺവേ ദൂരം കുറയ്ക്കാൻ വേണ്ടി.
3. തീപിടിത്ത സാധ്യത പൂർണമായും ഇല്ലാതാക്കാൻ അദ്ദേഹം എൻജിനുകൾ ഓഫ് ചെയ്തു.- നുണ
റൺവേയുടെ അറ്റം കഴിയുമ്പോഴും റൺവേ എൻഡ് സേഫ്റ്റി ഏരിയയിലും എൻജിനുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് കരിപ്പൂരിൽ നടന്ന അന്വേഷണം സൂചിപ്പിക്കുന്നത്. പിന്നെ എപ്പോഴായിരിക്കും ഈ എൻജിൻ ഓഫാക്കൽ നടന്നത് ? ചെരിവിനും താഴെ കുറുകെപ്പോകുന്ന മതിൽ ഇടിച്ചു തെറിപ്പിക്കുന്നതിനിടയിലോ?
പിന്നെ തീപിടിത്തം ഉണ്ടാകാതിരുന്നതോ എന്ന് ഇനിയും ചോദിക്കുന്നവർക്കായി-
വിമാനത്തിന്റ ഇന്ധന ടാങ്ക് ചിറകുകളാണ്. അഥവാ ചിറകിനുള്ളിലാണ് ഇന്ധനം. ചിറകിൽ തന്നെയാണ് എൻജിനുകൾ ഘടിപ്പിച്ചിരിക്കുന്നതും. ചിറകോ, ചിറകിനോടു ചേർന്നുള്ള വിമാന ഭാഗങ്ങളോ തകർന്നിരുന്നോ എന്ന് കരിപ്പൂർ അപകടചിത്രങ്ങളിൽ നോക്കുക.
–അടിക്കുറിപ്പ്–
അപകടത്തിൽപ്പെടുന്ന വിമാനങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരും പിന്നെ നാട്ടുകാരും പൈലറ്റുമാരെ ദേവദൂതൻമാരെപ്പോല കാണുന്ന പ്രതിഭാസം പുതിയതല്ല.
1993 നവംബർ 15 ന് ആന്ധ്രയിലെ തിരുപ്പതിക്കടുത്ത് വെള്ളമില്ലാത്ത് ഒരു റിസർവോയറിൽ, 263 യാത്രക്കാരുണ്ടായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം കൊണ്ടിറക്കിയ പൈലറ്റിന് കിട്ടിയതു വീരോചിത വരവേൽപ്പായിരുന്നു. ചെന്നൈയിൽ നിന്ന് ഹൈദരബാദിലേത്തി, മൂടൽമഞ്ഞുമൂലം വിമാനത്താവളം കാണാത്ത സാഹചര്യത്തിൽ അടുത്തുള്ള വിമാനത്താവളങ്ങളിലേക്കൊന്നും പോകാതെ, തിരിച്ച് ചെന്നൈയിലേക്കു തന്നെ എയർബസ് എ300 വിമാനം തിരിച്ചു വിടാമെന്ന അമ്പരപ്പിക്കുന്ന തീരുമാനമെടത്ത്,  ഒടുവിൽ യാത്രയ്ക്കിടയിലെപ്പോഴോ ഇന്ധനം തികയില്ലെന്ന സത്യം മനസിലാക്കി ഏറ്റവുമടുത്തള്ള ഒഴിഞ്ഞസ്ഥലത്ത് കൊണ്ടിറക്കുകയായിരുന്നു അദ്ദേഹമെന്ന് യാത്രക്കാരും സ്വീകരണക്കാരും- ഇതിൽ മന്ത്രിമാരുമുണ്ടായിരുന്നു- അറിയുന്നത് നാളുകൾക്കു ശേഷമാണ്.
2015 ൽ ദുബായി-കൊച്ചി വിമാനം കൊച്ചിയിലിറങ്ങാൻ പലതവണ ശ്രമിച്ച് കഴിയാതെ ഒടുവിൽ തിരുവനന്തപുരത്തിനു തിരിച്ചുവിട്ട് അവിടെയും ചുറ്റപ്പറന്നു നിന്ന് അവസാനം 200 കിലോഗ്രാമിൽ താഴെമാത്രം ഇന്ധനം ബാക്കിയുള്ളപ്പോൾ ബ്ലൈൻഡ് ലാൻഡിങ് നടത്തിയ ജെറ്റ് എയർവെയ്‌സ് പൈലറ്റിനും കിട്ടിയത്,പൂച്ചെണ്ടുകൾ് മാത്രമായിരുന്നു. മാസങ്ങൾക്കു ശേഷം അന്വേഷണങ്ങൾക്കൊടുവിൽ സസ്‌പെൻഷൻ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും.
കരിപ്പൂർ വിമാനത്തിലെ പൈലറ്റ് ഇപ്പറഞ്ഞപോലെയുള്ള പിഴവുകൾ കാട്ടി എന്നു പറയുകയല്ല. ബലിനൽകലും ജീവൻരക്ഷിക്കലൊമൊന്നും ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം.
Also read:  ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ; കടകളുടെ പ്രവര്‍ത്തന സമയം നീട്ടി, ബാങ്ക് ഇടപാടുകള്‍ അഞ്ചു ദിവസം

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES