തിരുവനന്തപുരം: എംവി ശ്രേയാംസ് കുമാറിനെ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. എല്‍ജെഡി നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. പതിമൂന്നിന് രാവിലെ 11.30ന് നാമനിര്‍ദേശ പത്രിക നല്‍കും.
Also read: ലബനാന് കുവൈത്ത് സഹായം തുടരുന്നു; 40 ടൺ വസ്തുക്കളുമായി നാലാമത് വിമാനം
അതേസമയം, സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയെന്ന് എല്‍ജെഡി അറിയിച്ചു. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നുന്നുവെന്നും എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.
ഇഐഎ കരട് വിജ്ഞാപനം പ്രകൃതിക്ക് കനത്ത ദോഷമുണ്ടാക്കും. സാധാരണ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ് വിജ്ഞാപനം. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു.












