[vc_row][vc_column][vc_column_text]കരിപ്പൂരിൽ അപകടമുണ്ടായ വിമാനത്തിന്റെ ആദ്യ ലാൻഡിംഗ് ശ്രമം , കനത്ത മഴയും, വെളിച്ചക്കുറവും മൂലം പരാജയപ്പെട്ടിരുന്നു. ആദ്യത്തെ ലാൻഡിംഗ് പരാജയപ്പെട്ടപെട്ടപ്പോൾ രണ്ടാമത്തെ ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത് . മിടുക്കനായ പൈലറ്റ് സേഥിയ്ക്ക് അതിൽ വിജയിക്കാനായില്ല. വിമാനം തല കീഴായി വലിയ ശബ്ദത്തോടെ 35 അടി താഴേക്ക് പതിച്ചപ്പോൾ ഇത് വരെ പൊലിഞ്ഞതു 19 ജീവനുകൾ.
കരിപ്പൂർ കൊണ്ടോട്ടിയിലെ കുന്നിൻ മുകൾ ഇടിച്ചു നിരത്തി ആദ്യം ഉണ്ടാക്കിയ വിമാനത്താവളത്തിൽ വിമാനം ഇറക്കുന്നത് ഏറെ ശ്രമകരമായ ജോലി ആയിരുന്നുവെന്നു അന്നത്തെ വൈമാനികർ ഓർക്കുന്നു ഇന്ത്യയിലെ തന്ന അപൂർവം ടേബിൾ ടോപ് എയർപ്പൊട്ടുകളിലൊന്നായ കരിപ്പൂരിൽ വലിയ വിമാനം ഇറക്കാൻ മുൻപ് പല പൈലറ്റുമാരും വിസമ്മതിച്ചിരുന്നു. പിന്നീട് റൺവേയുടെ നീളം കൂട്ടിയും , രാത്രി ഇറങ്ങാനുള്ള ആധുനിക വെളിച്ച ക്രമീകരണങ്ങൾ നടത്തിയും കുഴപ്പമില്ലാതെ പോകുമ്പോഴാണ് ഇത്തരത്തിൽ ഒരപകടം ഉണ്ടായതു .
പെരുന്നാൾ കഴിഞ്ഞു കുടുബത്തോടൊപ്പം നാട്ടിലേക്കു വന്ന കുടുംബങ്ങളും, ഗൾഫിലെ സ്‌കൂൾ അവധിക്കു നാട്ടിലെത്തിയ കുട്ടികളും, ജോലി നഷപ്പെട്ടു നാട്ടിലെത്തിയവരുമായിരുന്നു യാത്രക്കാരിൽ ഏറെയും .[/vc_column_text][/vc_column][/vc_row]