അപകടത്തിൽ പെട്ട എയർ ഇന്ത്യാ വിമാനം പറത്തിയ ക്യാപ്ടൻ സേഥി, ഏറെ പരിചയ സമ്പത്തുള്ള പൈലറ്റായിരുന്നു. 30 വർഷത്തെ നീണ്ട പറപ്പിക്കൽ ജോലിയിൽ ഇതാദ്യമായിട്ടാണ് ഒരപകടം സേഥി നേരിട്ടത്. അത് മരണത്തിൽ കലാശിക്കുകയും ചെയ്തു. 12 വർഷം എയർ ഫോഴ്സിലെ വിമാനം പറത്തിയ ക്യാപ്റ്റൻ സേഥി, കരിപ്പൂർ പോലെ ഏറെ ഏറെ ബുദ്ധിമുട്ടുള്ള എയർപ്പോർട്ടിൽ വിമാനം ഇറക്കാൻ പ്രാഗൽഭ്യം ഉണ്ടായിരുന്ന അയാളായിരുന്നു. അത്രയും മിടുക്കുള്ളവരെയാണ് ഇത്തരം ടേബിൾ ടോപ് എയർപോർട്ടുകളിൽ വിമാനം ഇറക്കാൻ നിയോഗിക്കുക.
എയർ ഫോഴ്‌സിലെ ജോലിയിൽ ഇരിക്കെ മികച്ച പൈലറ്റിനുള്ള അവാർഡ് നേടിയ സേഥി, ബാംഗ്ലൂർ ഹിന്ദുസ്ഥാൻ ഏയറനോട്ടിക്കൽ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു