ആലപ്പുഴയുടെ വള്ളം കളിയെ ലോക ഭൂപടത്തിൽ എത്തിച്ച നെഹ്‌റു ട്രോഫി ജലമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.
എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി വള്ളം കളി നടത്തി വരാറുള്ളത്. കഴിഞ്ഞ തവണത്തെ മത്സരം മഴയും വെള്ളപ്പൊക്കവും മൂലം മാറ്റി വെച്ചിരുന്നു.