യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലെബനൻ ജനതക്ക് അനുശോചനം രേഖപ്പെടുത്തി. അവർക്ക് ക്ഷമയും ആശ്വാസവും നൽകണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് ട്വിറ്ററിൽ അദ്ദേഹം പോസ്റ്റ് ചെയ്തത്.
تعازينا لأهلنا في لبنان الحبيبة .. اللهم ارحم من انتقلوا إليك .. اللهم الطف بأهلها ..
اللهم ألهم شعب لبنان الصبر والسلوان .. pic.twitter.com/ZXVqUIXMUk— HH Sheikh Mohammed (@HHShkMohd) August 4, 2020
യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ മുഹമ്മദ് ഗർഗാഷും ലെബനൻ ജനതയെ സംരക്ഷിക്കാനും അവരുടെ മുറിവുകൾ സുഖപ്പെടുത്താനും പ്രാർത്ഥന നടത്തി അനുശോചനം അറിയിച്ചു .ഇന്നലെ വൈകിട്ടാണ് ബെയ്റൂട്ടിൽ വൻ ഇരട്ട സ്ഫോടനം നടന്നത്. ഇതുവരെ 78 പേർ കൊല്ലപ്പെട്ടതയാണ് വിവരം.












