തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാല്‍ അറസ്റ്റില്‍. വഞ്ചിയൂരില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Also read: 'അര്‍ബുദത്തോട് അസാമാന്യമായി പൊരുതിയ യോദ്ധാവ് '; കോടിയേരിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ്
വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്നു ബിജുലാല്‍. രണ്ട് കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് ബിജുലാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയത്്.ഇതിനെ തുടര്‍ന്ന് ഇയാളെ പിരിച്ചുവിടുകയും ഒരാള്‍ ഒഴികെ എല്ലാവരെയും സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 20 മുതല്‍ തുടങ്ങിയ തട്ടിപ്പ് ജൂലൈ 27നാണ് ശ്രദ്ധയില്‍ പെട്ടത്. പ്രാഥമിക പരിശോധയില്‍ തന്നെ ബിജുലാല്‍ ആണ് പണം തട്ടിയതെന്ന് കണ്ടെത്തുകയായിരുന്നു.