ഇന്ത്യയിലെ പ്രമുഖ നാടകപ്രവര്‍ത്തകനും അധ്യാപകനുമായ ഇബ്രാഹിം അല്‍കാസി(94) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഡല്‍ഹിയിലെ എസ്കോര്‍ട്ട് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബോളിവുഡിലെ നിരവധി പ്രമുഖര്‍ അല്‍കാസിയുടെ മരണത്തില്‍ അനുശോചിച്ചു. നാടകരംഗത്തു നിന്നും ബോളിവുഡിലെത്തിയ നവാസുദ്ദീന്‍ സിദ്ധീഖി, റണ്‍ദീബ് ഹൂഡ തുടങ്ങിയവര്‍ അനുശോചിച്ചു. 1962 മുതല്‍ 1977 വരെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു ഇബ്രാഹിം അല്‍കാസി. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറ്കടര്‍ അമന്‍ അല്ലാനയും ഫൈസല്‍ അല്‍കാസിയും മക്കളാണ്.
മുപ്പത്തിയേഴാം വയസ്സിലാണ് അല്‍കാസി സ്ഥാപനത്തിന്റെ ഡയറക്ടറാകുന്നത്. ഏറ്റവും കൂടുതല്‍ കാലം എന്‍എസ്ഡിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചതും അല്‍കാസിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഉയരങ്ങളിലെത്തുന്നത്.
1966ല്‍ പദ്മശ്രീയും 1991ല്‍ പദ്മ ഭൂഷണും 2010ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ഇബ്രാഹിം അല്‍കാസിയെ ആദരിച്ചു.
NSD Family deeply mourn passing away of Theatre Legend, Padma Vibhushan Shri #EbrahimAlkazi, Ex Director of NSD from 1962-77. This is a great loss to the country and specially to the Theatre World.@nirupamakotru @MinOfCultureGoI pic.twitter.com/s5vpoSXmqe
— National School of Drama (@nsd_india) August 4, 2020