ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു.അല്‍ ഹജർ പർവത നിരകളിലും, ദാഖിലിയ ദാഹിറ ഗവർണേറ്റുകളിലുമാണ് തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ കാറ്റും മഴയും തുടരുന്നത്. നിസ് വയിലും മറ്റു പ്രധാന റോഡുകളിലും വെള്ളം കയറി . അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദത്തെ തുടർന്ന് മഴ തുടരുമെന്നും ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. സുൽത്താനേറ്റിന്റെ വടക്കൻ ഗവ ർണറേറ്റുകളെ കാലാവസ്ഥ മാറ്റം പ്രതികൂലമായി ബാധിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.
ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കി. കടല്‍ തീരങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.