അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഐഎസ് ഭീകരന്‍. കാസര്‍ഗോഡ് സ്വദേശി കല്ലുകെട്ടിയ പുരയില്‍ കെ.പി ഇജാസ് ആണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ ഭാര്യ റാഹിലയും കുട്ടിയും അഫ്ഗാന്‍ പട്ടാളത്തിന്റെ കസ്റ്റഡിയിലാണ്.
2016ല്‍ ഹൈദരാബാദില്‍ നിന്ന് മസ്‌കറ്റിലെത്തിയ ഇജാസ് അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.
ഞായറാഴ്ച്ചയാണ് അഫ്ഗാനിലെ ജലാബാദ് ജയിലിന് മുന്നില്‍ കാര്‍ പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഐസ് ഭീകരര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പത്ത് ഭീകരര്‍ ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്.