യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഫുജൈറയിലെ ദിബ്ബയിൽ രണ്ട് സൗജന്യ കോവിഡ് പരിശോധന കേന്ദ്രങ്ങൾ തുറന്നു. ഓം ഏരിയയിലെ കമ്മ്യൂണിറ്റി കൗൺസിലിലും ഫുജൈറ എക്സിബിഷൻ സെന്ററിലുമായിട്ടാണ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
ഫുജൈറ സ്വദേശികൾക്കും പ്രവാസികൾക്കും പരിപൂർണ സേവനം നൽകുന്നതിനായി അത്യാധുനിക ഉപകരണങ്ങളും മികച്ച പ്രൊഫഷണലുകളെയും കേന്ദ്രങ്ങൾക്ക് നൽകിയിട്ടുണ്ട്.