തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ ഒരാള്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരെയും സ്ഥലം മാറ്റി. തട്ടിപ്പ് കണ്ടുപിടിച്ച എസ്.ടി.ഒ ബാബുപ്രസാദ് ഒഴികെയുള്ളവരെയാണ് സ്ഥലം മാറ്റിയത്.
ട്രഷറി തട്ടിപ്പില്‍ അന്വേഷണത്തിന് ധനമന്ത്രി പ്രത്യേകസംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്നുപേരും എന്‍ഐസിയിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്. സമാന അനുഭവങ്ങള്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കും. ട്രഷറി സോഫ്റ്റ് വെയറിന് സെക്യുരിറ്റി ഓഡിറ്റിംഗ് നടത്താനും തീരുമാനിച്ചു.
ഗുരുതരമായ സൈബര്‍ കുറ്റമാണ് ബിജുലാല്‍ ചെയ്തത് എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങള്‍ ഉദ്യോഗസ്ഥരെല്ലാവരും നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, പണം തട്ടിയെടുത്തതില്‍ പങ്കില്ലെന്ന് പ്രതി ബിജുലാലിന്റെ ഭാര്യ സിമി അറിയിച്ചു. ഭര്‍ത്താവ് തന്റെ അക്കൗണ്ടിലേക്ക് പണംമാറ്റിയതായി അറിയില്ല. ഓണ്‍ലൈന്‍ ചീട്ടുകളിയില്‍ പണംനഷ്ടമായെന്ന് ബിജുലാല്‍ പറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു.