കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പശ്ചിമ കൊച്ചിയിലെ 28 ഡിവിഷനുകളും അടച്ചു. രാവിലെ തുറന്ന പാലങ്ങള്‍ ഇപ്പോള്‍ അടച്ചതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ കുടുങ്ങി. അരൂര്‍-ഇടക്കൊച്ചി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് കടത്തിവിടും. പക്ഷേ ബസ് അവിടെ നിര്‍ത്താന്‍ പാടില്ല. സ്വകാര്യവാഹനങ്ങള്‍ അരൂരില്‍ നിന്ന് ബൈപ്പാസ് വഴി കടന്നുപോകണം. ബി.ഒ.ടി പാലം വഴി അവശ്യ സര്‍വീസ് വാഹനങ്ങള്‍ മാത്രം കടത്തിവിടും.
അതേസമയം, തോപ്പുംപടി ഹൈവേ അടച്ചിടാനാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണിലേക്ക് ജനങ്ങള്‍ പോകരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.