തമിഴ്നാട് രാജ്ഭവനിൽ 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ഗവർണറുടെ ഓഫീസിലെ ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഓഫീസിലെ മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കി. ഗവർണറും കോവിഡ് ടെസ്റ്റിന് വിധേയമായി.
Also read: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായ വിധി ; പുതിയ സാക്ഷികളെയുള്‍പ്പെടെ വിസ്തരിക്കാന്‍ ഉത്തരവ്
5,879 പേര്‍ക്കാണ് ശനിയാഴ്ച തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,51,738ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 99 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,034 ആയി ഉയര്‍ന്നു.
ചികിത്സയിലുണ്ടായിരുന്ന 7010 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,90,966 ആയി ഉയര്‍ന്നു. 57968 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്












