ന്യൂഡൽഹി:ഇന്ത്യയിൽ നിർമ്മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതി അനുവദിക്കണമെന്ന, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കോവിഡ്19 മായി ബന്ധപ്പെട്ട മന്ത്രിതല സംഘത്തിന്റെ അനുമതി.തദ്ദേശീയമായി നിർമ്മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട ഉചിതമായ നടപടികൾ സ്വീകരിക്കാൻ വിദേശ വാണിജ്യ ഡയറക്ടർ ജനറലിനു (DGFT) നിർദ്ദേശവും നൽകി
രാജ്യത്തെ കോവിഡ് 2020ജനുവരി യെക്കാൾ ഇരുപതിലധികം പുതിയ കമ്പനികൾ വെന്റിലേറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കുന്നുണ്ട്.കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് വെന്റിലേറ്ററുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് 2020 മാർച്ചിൽ ഇവയുടെ കയറ്റുമതിക്കു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് തുടർച്ചയായി കുറയുന്നത് കണക്കിലെടുത്താണ് ഈ തന്ത്രപ്രധാനമായ തീരുമാനം കേന്ദ്രസർക്കാർ സ്വീകരിച്ചത്. നിലവിൽ 2.15 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ചികിത്സയിൽ കഴിയുന്നതിൽ വളരെ കുറച്ചു രോഗികൾ മാത്രമാണ് വെന്റിലേറ്റർ സഹായം തേടുന്നത് എന്നതിന് തെളിവാണ് കുറഞ്ഞ മരണനിരക്ക്.
2020 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ചികിത്സയിൽ കഴിയുന്നതിൽ 0.22 ശതമാനം രോഗികൾക്ക് മാത്രമാണ് വെന്റിലേറ്റർ സൗകര്യം ആവശ്യമായിരുന്നത് .
കൂടാതെ വെന്റിലേറ്ററുകളുടെ തദ്ദേശീയ ഉത്പാദനത്തിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.. 2020 ജനുവരി യെക്കാൾ ഇരുപതിലധികം പുതിയ കമ്പനികൾ വെന്റിലേറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കുന്നുണ്ട്.കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് വെന്റിലേറ്ററുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് 2020 മാർച്ചിൽ ഇവയുടെ കയറ്റുമതിക്കു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
DGFT വിജ്ഞാപനം നമ്പർ. 53 പ്രകാരം എല്ലാത്തരം വെന്റിലേറ്ററുകളുടെ കയറ്റുമതിയും 2020 മാർച്ച് 24 മുതൽ തടഞ്ഞുകൊണ്ട് ഉത്തരവായിരുന്നു
ഇവയുടെ കയറ്റുമതി അനുവദിച്ച് ഉത്തരവായതോടുകൂടി ആഗോള രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ വെന്റിലേറ്റർകൾക്ക് പുതിയ വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്