മുംബൈ: ബോളീവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി പോലീസ്. സുശാന്ത് അഭിനയിച്ച അവസാന ചിത്രം ദില്‍ ബേച്ചാരയുടെ അണിയറ പ്രവര്‍ത്തകരെ അന്വേഷണ സംഘം ചോദ്യംചെയ്യും. വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറെയും അന്വേഷണ സംഘം ചോദ്യംചെയ്യും.
Also read: സുശാന്ത് സിംഗിന്റെ മരണം: രാഷ്ട്രീയവത്കരിക്കുന്നത് മനുഷ്യത്വമില്ലായ്മയെന്ന് ആദിത്യ താക്കറെ
അതേസമയം സുശാന്തിന്റെ മരണത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സഹോദരി ശ്വേത സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തെളിവുകള്‍ നഷ്ടപ്പെടരുതെന്നും സഹോദരന് നീതി ലഭിക്കണമെന്നും ശ്വേത കത്തില്‍ ആവശ്യപ്പെടുന്നു.



















