മന്ത്രി കെ.രാജു കോവിഡ് നിരീക്ഷണത്തില്‍. ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്. കുളത്തൂപുഴയില്‍ മന്ത്രി പങ്കെടുത്ത ഒരു പരിപാടിയില്‍ സന്നിഹിതനായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിലേക്ക് പ്രവേശിച്ചത്.
മുന്‍കരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തില്‍ പോകുന്നതെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ ഡ്രെെവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.