കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ആലുവ, ചെല്ലാനം ക്ലസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. ബലിപെരുന്നാളിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
ചെല്ലാനത്ത് കടലാക്രമണം ശക്തമായതോടെ പ്രദേശത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചവരെ മറ്റിടങ്ങളിലേക്ക് മാറ്റി. നിലവില്‍ ചെല്ലാനത്ത് തീവ്ര വ്യാപനമില്ലെന്നാണ് വിലയിരുത്തല്‍.