ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തിച്ചുയരുന്നു . ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,72,197,67 ആയി ഉയര്‍ന്നു . രോഗബാധയെ തുടര്‍ന്ന് 6,71,009 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ പറയുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്ന യുഎസില്‍ 44,87,072 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷവും പിന്നിട്ടു .
പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള ബ്രസീലില്‍ രോഗികള്‍ 26,10,102 ആയി ഉയര്‍ന്നു. 91,263 പേരാണ് ഇതുവരെ ബ്രസീലില്‍ മാത്രം രോഗത്തെ തുടര്‍ന്ന് മരിച്ചത്. 15,82,028 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്താണെങ്കിലും ഇന്ത്യയില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ് .
ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ആറാംസ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത് . യുഎസും ബ്രസീലും കഴിഞ്ഞാല്‍ യുകെയും മെക്‌സിക്കോയും ഇറ്റലിയുമാണ് മരണനിരക്കില്‍ ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍.