ഇടുക്കി: പീരുമേട്ടില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളിലെത്തി പ്രര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റര്‍ ഇരുന്നൂറോളം വീടുകളിലാണ് കയറി ഇറങ്ങി പ്രാര്‍ത്ഥന നടത്തിയത്.
നിയന്ത്രണങ്ങള്‍ ലംഘിച്ച് പാസ്റ്റര്‍ വീടുകളിലെത്തി പ്രാര്‍ത്ഥന നടത്തുന്നത് നാട്ടുകാര്‍ പരാതി നല്‍കിയതോടെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഇയാളെ പിടികൂടി ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇയാളില്‍ നിന്ന് 25,000 രൂപ പിഴയീടാക്കുകയും ചെയ്തു.
പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ വീട്ടുകാരും നിരീക്ഷണത്തിലാണ്. പീരിമേട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണായിരുന്നു. ഇവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ് പാസ്റ്റര്‍ വീടുകളില്‍ എത്തി പ്രാര്‍ത്ഥന നടത്തിയത്.
അതേസമയം മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ പ്രവര്‍ത്തകരും പോലീസും തീരുമാനിച്ചിട്ടുണ്ട്. റൂട്ട്മാപ്പ് പരിഗണിച്ച് പീരിമേട് പഞ്ചായത്തിലെ 6 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കുകയും ചെയ്തു.