ചെന്നൈ: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി. ഓഗസ്റ്റ് 31 വരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തി കടക്കുന്നതിനും സര്‍ക്കാര്‍ ഇ-പാസ് നിര്‍ബന്ധമാക്കുകയും ചെയ്തു.
സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം തുടരുമെന്നും യോഗാ കേന്ദ്രം, ജിം, ഷോപ്പിങ് മാളുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31വരെ സംസ്ഥാനത്ത് ബസ്-ടാക്‌സി സര്‍വ്വീസുകള്‍ ഉണ്ടാകില്ല. എല്ലാ ഞായറാഴ്ച്കളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബുധനാഴ്ച മാത്രം 6,426 കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 2,34,114 ആയി. തലസ്ഥാനമായ ചെന്നൈയില്‍ മാത്രം 97,575 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 84 പേരുകൂടി മരിച്ചതോടെ ആകെ 3,741 പേര്‍ കോവിഡിന് കീഴടങ്ങി.












