ന്യൂഡല്‍ഹി: ആശങ്കകള്‍ക്കിടയിലും ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയെത്തിരിക്കുകയാണ്. രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു . രാജ്യത്തെ രോഗമുക്തി നിരക്ക് 64.51 ശതമാനമായി. രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 9,88,029 പേരാണ് ഇതുവരെ രോഗമുക്തരായത് . കഴിഞ്ഞ ദിവസം 35,286 പേര്‍കൂടി രോഗമുക്തരായി.ഏറെ ആശ്വാസം നല്‍കികൊണ്ട് തുടര്‍ച്ചയായ ആറാം ദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 കടക്കുന്നത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്താരാവുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ദിനംപ്രതികുറഞ്ഞുവരികായാണ്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും രോഗമുക്തി നിരക്ക് ഉയര്‍ന്നു . നിരക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട ഘടകം മരണനിരക്കിലുളള കുറവാണ്. ബുധനാഴ്ച 2.23 ശതമാനമായിരുന്നു മരണനിരക്ക്.