കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടു മൂന്നാമത്തെ പുതിയ മാർഗ്ഗരേഖ കേന്ദ്രം ഇന്ന് പുറത്തിറക്കി
ഇത് പ്രകാരം ആഗസ്ത് 31വരെ സ്‌കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവാദമില്ല
ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗ
കേന്ദ്രങ്ങളും തുറക്കാമെന്ന് ഉത്തരവിൽ പറയുന്നു
രാജ്യത്ത് രാത്രി 1മണി മുതൽ വെളുപ്പിന് 5 മണി വരെ ഉണ്ടായിരുന്ന കർഫ്യൂ പിൻവലിച് ചു
മെട്രോ സർവീസുകൾ തൽക്കാലം തുറക്കേണ്ട എന്നാണ് തീരുമാനം.
ആൾകൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ വിലക്ക് തുടരും. സിനിമാ തീയേറ്ററുകൾ ഇനിയും അടഞ്ഞു തന്നെ കിടക്കും
നിയന്ത്രിത മേഖലകളിൽ ആഗസ്ത് 31വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ഉത്തരവ് വ്യക്തമാക്കുന്നു.