വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുള്ള അഞ്ചാം ഘട്ട വിമാന സര്‍വീസുകളുടെ പട്ടിക സൗദിയിലെ ഇന്ത്യന്‍ എംബസ്സി പ്രഖ്യാപിച്ചു. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 1 നു ആരംഭിക്കും. 10 വിമാന സര്‍വീസുകള്‍ ആണ് അഞ്ചാം ഘട്ടത്തിന്റെ ആദ്യ പട്ടികയില്‍ കേരളത്തിലേക്കുള്ളത്. ജിദ്ദയില്‍ നിന്നും മൂന്നും റിയാദില്‍ നിന്നും ഏഴും വിമാനങ്ങള്‍ ആണ് ഉള്ളത്. ഇന്‍ഡിഗോയുടെയും സ്‌പൈസ്‌ജെറ്റിന്റെയും വിമാനങ്ങള്‍ ആണ് സര്‍വീസ് നടത്തുന്നത്.
എംബസ്സിയുടെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവര്‍ക്ക് അതാത് എയര്‍ലൈന്‍സ്ന്റെ ജിദ്ദ, റിയാദ്, അല്‍ഖോബാര്‍ എന്നീ സ്ഥലങ്ങളിലെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങാവുന്നതാണ്. വിമാനം പുറപ്പെടുന്ന തിയതിക്ക് മൂന്നു ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് വാങ്ങാന്‍ കഴിയുകയുള്ളു. ആദ്യം ഓഫീസില്‍ എത്തി ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആണ് മുന്‍ഗണന ലഭിക്കുക എന്നും എംബസ്സിയുടെ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.