കെ.അരവിന്ദ്
ഒരു മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ആദ്യം പരിശോധിക്കുന്നത് റി ട്ടേണ്‍ ആണ്. ഒരു ഫണ്ടിന്റെ മുന്‍ കാല പ്രകടനം ഭാവിയിലെ നേട്ടത്തിനുള്ള ഗ്യാരന്റി അ ല്ലെങ്കിലും ഫണ്ടുകള്‍ക്കിടയില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഏത് എടുക്കണം, ഏത് ഒഴിവാക്കണം എന്ന് തീരുമാനിക്കുന്ന പ്രക്രിയയില്‍ മുന്‍കാലത്തെ റിട്ടേണ്‍ നിര്‍ണാകമായ ഘടകമാകുന്നു. അതേ സമയം റിട്ടേ ണിനെ മാത്രം ആശ്രയിച്ച് ഏത് ഫണ്ടില്‍ നി ക്ഷേപിക്കണമെന്ന് തീരുമാനിക്കാനുമാകില്ല.
ഇക്വിറ്റി ഫണ്ടിലാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കുന്ന ഫണ്ടുകള്‍ ഏതെന്ന് പരിഗണിക്കുന്നത് ഒരു തിരഞ്ഞെടുപ്പിന് സഹായകമാകണമെന്നില്ല. ഉദാഹരണത്തിന് നവംബര്‍ 22ന് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍ കിയ ഇക്വിറ്റി ഫണ്ടുകളുടെ പട്ടികയെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് ബാങ്കിങ് & ഫിനാ ന്‍ഷ്യല്‍ സെക്‌ടര്‍ ഫണ്ടുകളാണ്. ഇക്വിറ്റി ഫണ്ടുകളില്‍ പത്ത് വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു തുടക്കക്കാരനാണ് നിങ്ങളെങ്കില്‍ ബാങ്കിങ് & ഫിനാന്‍ഷ്യല്‍ സെ ക്‌ടര്‍ ഫണ്ടുകളെ മാത്രമായി നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്നത് ശരിയാകില്ല. ചില പ്രത്യേക കാലയളവുകളില്‍ മാത്രമാണ് സെ ക്‌ടര്‍ ഫണ്ടുകള്‍ മികച്ച നേട്ടം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു ദീര്‍ഘകാല നിക്ഷേപകന്‍ ഏറിയ പങ്ക് നിക്ഷേപവും നടത്തേണ്ടത് മള്‍ട്ടികാപ് ഫണ്ടുകളിലാണ്.
അങ്ങനെ വരുമ്പോള്‍ ഇക്വിറ്റി ഫണ്ടുകളില്‍ മികച്ച നേട്ടം നടത്തിയ സ്‌കീമുകള്‍ ഏ തെന്ന് പരിശോധിക്കുന്നത് നിരര്‍ത്ഥകമായ ഏര്‍പ്പാടാണ്. പകരം മള്‍ട്ടികാപ് ഫണ്ടുകള്‍ ക്കിടയിലെ തിരഞ്ഞെടുപ്പിനായി ഈ വിഭാഗത്തില്‍ പെടുന്ന ഫണ്ടുകളുടെ റിട്ടേണാണ് വിലയിരുത്തേണ്ടത്.
ഒരു ഫണ്ടിന്റെ റിട്ടേണ്‍ പരിഗണിക്കുമ്പോ ള്‍ കാലയളവ് വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ഇക്വിറ്റി ഫണ്ടുകളുടെ പ്രകടനം വി ലയിരുത്തുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷ ത്തെ നേട്ടം മാനദണ്‌ഡമാക്കുകയാണെങ്കില്‍ ലഭിക്കുന്നതില്‍ നിന്ന് വ്യത്യസ്‌തമായ ചിത്രമായിരിക്കാം പത്ത് വര്‍ഷത്തെ നേട്ടം അടിസ്ഥാനമാക്കുമ്പോള്‍ ലഭ്യമാകുന്നത്. 2013 മു തല്‍ ഓഹരി വിപണിയില്‍ ബുള്‍ മാര്‍ക്കറ്റ് നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഒരു ഫണ്ടിന്റെ റിട്ടേണ്‍ വിലയിരുത്തുമ്പോള്‍ ലഭിക്കുന്നത് ബുള്‍ മാര്‍ക്കറ്റിലെ പ്രകടനത്തിന്റെ ചിത്രമാണ്. അതേ സമയം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബുള്‍ മാര്‍ക്കറ്റും ബെയര്‍ മാര്‍ക്കറ്റുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഒരു ഫണ്ടിന്റെ റിട്ടേണ്‍ വിലയിരുത്തുമ്പോള്‍ ആ ഫണ്ട് ബെയര്‍ മാര്‍ക്കറ്റിലും ബുള്‍ മാര്‍ ക്കറ്റിലും നടത്തിയ പ്രകടനത്തിന്റെ സമഗ്രമായ ചിത്രമാണ് ലഭിക്കുന്നത്.
റിട്ടേണില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഫണ്ടുകള്‍ തിരഞ്ഞെടുക്കാനുള്ള പ്രവണത നിക്ഷേപകര്‍ക്കുണ്ടാകുക സ്വാഭാവികമാണ്. സമീപകാലത്തെ മികച്ച റിട്ടേണ്‍ നല്‍കിയ ഫണ്ടുകള്‍ക്ക് പരിഗണന നല്‍കാനുള്ള പ്രവണതയുമുണ്ടാകാറുണ്ട്. അതേ സമയം ഒരു പ്രത്യേക കാലയളവില്‍ മുന്നില്‍ നില്‍ക്കുന്ന ഫണ്ട് മറ്റ് വ്യത്യസ്‌ത കാലയളവുകളിലും മുന്നില്‍ തന്നെയാകണമെന്നില്ല.
നേരത്തെ റേറ്റിംഗ് ഏജന്‍സികള്‍ ഒരു ഫ ണ്ട് ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്ന് തീരുമാനിക്കുന്നത് വിവിധ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. കാറ്റഗറി കളെ സെബി വ്യക്തമായി നിര്‍വചിക്കുകയും അതിന് അനുസരിച്ച് ഫണ്ട് ഹൗസുകള്‍ സ്‌കീമുകളെ ക്രമീകരിക്കുകയും ചെയ്‌തിട്ടു ണ്ട്. ഇതുപ്രകാരം ചില തരം സ്‌കീമുകളുടെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. അത്തരം സ്‌കീ മുകളുടെ കാര്യത്തില്‍ താരതമ്യം അപ്രസക്തമാണ്.











