ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ്, ആഗോള കടുവ ദിനത്തിനോടനുബന്ധിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ സമർപ്പിക്കും.വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സർവ്വേ എന്ന ഗിന്നസ് ലോക റെക്കോർഡ്, കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ആഗോള കടുവാ ദിന തലേന്ന് രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിക്കും. കടുവകളുടെ എണ്ണം കണക്കാക്കുന്നതിൽ ഇന്ത്യ നടത്തിയ പരിശ്രമങ്ങൾക്കുള്ള ബഹുമതിയായാണ് ഗിന്നസ് പുരസ്കാരം ലഭിച്ചത്.
ന്യൂഡൽഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടക്കുന്ന പരിപാടി നാളെ രാവിലെ 11 മുതൽ https://youtu.be/526Dn0T9P3Eഎന്ന ലിങ്കിൽ തൽസമയം സംപ്രേഷണം ചെയ്യും. രാജ്യത്തുടനീളമുള്ള 500 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വെബ്സൈറ്റും, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഔട്ട്റീച്ച് ലേഖനവുംകേന്ദ്ര മന്ത്രി ചടങ്ങിൽ അവതരിപ്പിക്കും.