ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഫ്രാന്‍സില്‍ നിന്നും ആദ്യത്തെ അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയര്‍ന്നതിന്റെ ചിത്രങ്ങളും വീഡിയോയകളും ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ പുറത്തുവിട്ടു. ബ്യൂട്ടി ആന്റ് ബീസ്റ്റ് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 29 ന് യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമതാളവത്തിലെത്തും. ഇന്ത്യയിലെത്തിയാലുടന്‍ തന്നെ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറും.
"Beauty and the Beast"- Rafale Fighter Aircraft. Ready to take off!! @DDNewslive @ANI @MEAIndia @JawedAshraf5 @rajnathsingh @PMOIndia @gouvernementFR @DrSJaishankar @IndianDiplomacy @Dassault_OnAir @DefenceMinIndia pic.twitter.com/qS9w9lP6CW
— India in France (@IndiaembFrance) July 27, 2020
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് 7,000 കിലോമീറ്റര്‍ യാത്രയാണുളളത്. ഇന്ത്യയിലേക്കുളള യാത്രാ മധ്യേ യുഎഇയിലെ ഫ്രഞ്ച് എയര്‍ബേസില്‍ മാത്രമാണ് വിമാനം ലാന്‍ഡ് ചെയ്യുക. ഇതിനിടെ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുകയും ചെയ്യും. പന്ത്രണ്ട് വ്യോമയാന പൈലറ്റുമാരും എന്‍ജിനീയറിംങ് ക്രൂ അംഗങ്ങളും ചേര്‍ന്നാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്. യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വ്യോമത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ഈ ദൗത്യം ഇന്ത്യയും ഫ്രാന്‍സും തമ്മിലുളള പ്രതിരോധ സഹകരണത്തിന്റെ ഒരു പുതിയ നാഴികകല്ലാണെന്നാണ് ഇന്ത്യന്‍ എംബസി വിശേഷിപ്പിച്ചത്.
Rafale aircrafts maneuvered by the world’s best pilots, soar into the sky. Emblematic of new heights in India-France defence collaboration #ResurgentIndia #NewIndia@IAF_MCC @MeaIndia @rajnathsingh @Dassault_OnAir @DefenceMinIndia @PMOIndia@JawedAshraf5 @DDNewslive @ANI pic.twitter.com/FrEQYROWSv
— India in France (@IndiaembFrance) July 27, 2020
ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ പുറപ്പെടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ഫ്രഞ്ച് അംബാസിഡര്‍ ജാവേദ് അഷറഫ് പൈലറ്റുമാരെ സന്ദര്‍ശിച്ചിരുന്നു. 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 59000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്. പൂര്‍ണ ആയുധ സഝ്ഝമായ വിമാനങ്ങളാണ് വാങ്ങുന്നത്. യുദ്ധസജ്ജമായ സംവിധാനങ്ങളോടുകൂടിയ ഒരു വിമാനത്തിന് 1670 കോടി രൂപയാണ് വില.