ഞായറാഴ്ച അര്‍ദ്ധ രാത്രിമുതല്‍ ഫര്‍വാനിയിയില്‍ ഐസൊലേഷന്‍ അവസാനിക്കുന്നതോടെ കുവൈറ്റ് ലോക്ഡൗണ്‍ മുക്തമാകും. 57 ദിവസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് പ്രദേശം തുറന്നു കൊടുക്കുന്നത്.എന്നാല്‍ രാത്രികാല കര്‍ഫ്യു തുടരും. ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യു രാത്രി 9 മുതല്‍ പുലര്‍ച്ചെ 3 വരെയായി കുറച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിലെ കോവിഡ് കേസുകള്‍ വിലയിരുത്തി കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫര്‍വാനിയയിലെ ലോക് ഡൗണ്‍ നീക്കാന്‍ തീരുമാനിച്ചത്.
പുതിയ തീരുമാനം നിരവധി പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമാകും. ഏപ്രില്‍ 6 മുതല്‍ മഹ്ബൂല,ജലീബ് അല്‍ ശുയൂബ്, ആദ്യം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് ഫര്‍വാനിയ,ഹവല്ലി ഖൈത്താന്‍ എന്നീ പ്രദേശങ്ങളിലേക്കു കൂടി നീട്ടി. മറ്റെല്ലാ പ്രദേശങ്ങളിലും ലോക്ഡൗണ്‍ നിക്കിയതോടെ ഫര്‍വാനിയ ഒറ്റപ്പെട്ടു. ലോക്ഡൗണ്‍ നീക്കിയതോടെ പ്രദേശവാസികള്‍ അധികൃതര്‍ക്ക് നന്ദി അറിയിച്ചു. കുടുങ്ങിക്കിടന്ന പലരും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു ചാടാന്‍ ശ്രമം നടത്തിയിരുന്നു. മാസങ്ങളായി ജോലിയും വരുമാനവും നിലച്ചവര്‍ ണ മറ്റുള്ളവരുടം സഹായത്തിലാണ് കഴിഞ്ഞിരുന്നത്. ഇതില്‍ നിന്നുള്ള മോചനം കൂടിയാണ് ആളുകള്‍ക്ക് ലോക് ഡൗണ്‍ പിന്‍ വലിക്കല്‍.