പാരിസ്: ഫ്രാന്‍സില്‍ കോവിഡ് പരിശോധന സൗജന്യമാക്കി ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നപടപടി. ആരോഗ്യ മന്ത്രി ഒലിവര്‍ വേറനാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്താനായുളള ബില്ലില്‍ താന്‍ ഒപ്പു വെച്ചതായും അദ്ദേഹം പറഞ്ഞു. ഈ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി രോഗലക്ഷണങ്ങളോ ഡോക്ടറുടെ കുറിപ്പോ ഇല്ലാതെ തന്നെ ടെസ്റ്റ് നടത്താനാകും. ഗവണ്‍മെന്റ് ഇതിനായുളള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ടെസ്റ്റിനായി നല്‍കുന്ന തുക തിരികെ ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു.
അതേസമയം, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കൂടി വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അറിയിച്ചു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പക്ഷേ പതിമൂന്ന് ആഴ്ചകളായി കുറഞ്ഞിരുന്ന പോസിറ്റീവ് കേസുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുത്തനെ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ വൈറസിനെ നിസാരമായി കാണരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സാമഹിക അകലം പാലിക്കാതെ പലയിടങ്ങളിലും യുവാക്കള്‍ ഒത്തുചേരുന്നത് വര്‍ധിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയത്.
180,000 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 30,000 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. മാര്‍ച്ച് മാസത്തിലായിരുന്നു ഉയര്‍ന്ന നിരക്കില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാര്‍ച്ചിനു ശേഷം ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം ഏറെക്കുറെ കുറഞ്ഞു വന്നെങ്കിലും ഈ ആഴ്ച കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്.