കാസര്‍ഗോഡ്: ചെങ്കളയില്‍ വധുവും വരനും ഉള്‍പ്പെടെ 51 പേര്‍ക്ക് കോവിഡ്. ജൂലൈ 17ന് ചെങ്കളം പഞ്ചായത്തിലെ നാലാം വാര്‍ഡായ പീലാംകട്ടയിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം വധുവിന്റെ പിതാവടക്കം എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 43 പേര്‍ക്ക് കോവിഡ് പോസിറ്റീവാകുകയായിരുന്നു.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് വിവാഹം നടത്തിയത്. നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. വിവാഹ നടത്തിപ്പുക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












