യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 261 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 58,249 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഒരാള്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 343 ആയി. അതേസമയം രാജ്യത്ത് 387 പേര്‍ രോഗമുക്തരായി. രോഗബാധിതരില്‍ 51,235 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ഇപ്പോള്‍ 6,671 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,000 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 261 പുതിയ രോഗികളെ കണ്ടെത്താനായത്.
الصحة تجري أكثر من 46 ألف فحص ضمن خططها لتوسيع نطاق الفحوصات وتكشف عن 261 إصابة جديدة بفيروس #كورونا المستجد و 387 حالة شفاء و حالة وفاة خلال الأربع والعشرين ساعة الماضية.#وام pic.twitter.com/NcOTBtKFVa
— وكالة أنباء الإمارات (@wamnews) July 24, 2020
അതേസമയം ഒമാനില്‍ 1145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതര്‍ 73791 ആയി. ഇതില്‍ 1047 പേര്‍ സ്വദേശികളും 98 പേര്‍ പ്രവാസികളുമാണ്. ആകെ 3344 പരിശോധനകളാണ് നടത്തിയത്. ആകെ 3138 പരിശോധനകളാണ് നടത്തിയത്. 1658 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗമുക്തരുടെ എണ്ണം 53007 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലു പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 359 ആയി. 76 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 568 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 170 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.