ഒമാനിൽ ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ച ആറുവരെ ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഓപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ ആസ്മി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാത്രി കാൽനടയാത്രയും അനുവദനീയമായിരിക്കില്ല. ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് നൂറ് റിയാലാണ് പിഴ ചുമത്തുക. കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മുതൽ പ്രവർത്തിക്കാൻ പാടുള്ളതല്ല.
സ്ഥാപനങ്ങൾ അടച്ച് ഏഴുമണിക്ക് മുമ്പ് താമസ സ്ഥലങ്ങളിൽ എത്തുന്ന രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകൾ 70000 കടന്നതോടെയാണ് സമ്പൂർണ ലോക് ഡൗണിലേക്ക് രാജ്യം കടന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.