ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരി ആണ് മരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് 55 കാരന് കോവിഡ് സ്ഥിരീകരിച്ചത്.
ചെങ്ങന്നൂര്‍ നഗരത്തില്‍ കുടനിര്‍മാണം നടത്തുന്ന ആളാണ്. ശ്വാസതടസം അനുഭവപ്പെട്ട ഇദ്ദേഹത്തെ ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരിച്ചത്.
അതേസമയം കോഴിക്കോട് പന്നിയങ്കരയിലും കാക്കനാടും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പന്നിയങ്കര മേലേരിപ്പാടത്തെ എംപി മുഹമ്മദ് കോയയും കൊച്ചി കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയുമാണ് മരിച്ചത്.











