തൃശൂര്‍: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, മൂരിയാട് പഞ്ചായത്തുകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇവിടത്തെ 36 ജീവനക്കാരില്‍ പതിനഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുടയിലെ ജോലികള്‍ പുതുക്കാട്, ചാലക്കുടി ഫയര്‍ സ്റ്റേഷനുകള്‍ നിര്‍വഹിക്കും.
അതേസമയം, ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടച്ചു. കുടുംബശ്രീ പ്രവര്‍ത്തകയ്ക്കും ചുമട്ടുതൊഴിലാളിക്കും രോഗബാധയേറ്റു.
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 1024 ആയി. ഇന്നലെ മാത്രം 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ എത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ നിരീക്ഷണത്തിലാണ്. രണ്ട് വാര്‍ഡുകള്‍ അടച്ചിരിക്കുകയാണ്.
ഇരിങ്ങാലക്കുടയിലെ അഗ്നിസുരക്ഷാ സേനയില്‍ കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരില്‍ പലരും അന്യ ജില്ലക്കാര്‍ എന്നത് ആശങ്കാജനകമാണ്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍:
വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1ാം വാര്‍ഡ്, കടവല്ലൂരിലെ 15, 16, 17 വാര്‍ഡുകള്‍, മതിലകത്തെ 14ാം വാര്‍ഡ്, തിരുവില്വാമലയിലെ 10ാം വാര്‍ഡ്, പടിയൂരിലെ 1, 13, 14 വാര്‍ഡുകള്‍, കുന്നംകുളം നഗരസഭ 7, 8, 10, 11, 12, 15, 19, 20, 22, 25, ഡിവിഷനുകള്‍, ഗുരുവായൂര്‍ നഗരസഭ 35ാം ഡിവിഷന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് 5, 7, 17, 18 വാര്‍ഡുകള്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാര്‍ഡ് 11, ആളൂര്‍ ഗ്രാമപഞ്ചയാത്ത് വാര്‍ഡ് 1, കൊരട്ടി പഞ്ചായത്ത് വാര്‍ഡ് 1, താന്ന്യം പഞ്ചായത്ത് വാര്‍ഡ് 9, 10, കടവല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 18, കാറളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, 14, തൃശൂര്‍ കോര്‍പ്പറേഷന്‍ 36, 49 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 7, 8, 12, 13 വാര്‍ഡുകള്‍, വളളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, വരവൂര്‍ പഞ്ചായത്ത് 8, 9, 10, 11, 12 വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് 2, 3 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 4, 5, 6, 7, 8, 14 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12, 13 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 10, 11, 21 വാര്‍ഡുകള്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചാത്ത് വാര്‍ഡ് 03, 11 ചേലക്കര ഗ്രാമപഞ്ചായത്തിലെ 03, 17, 20, 21, 22 വാര്‍ഡുകള്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, പുത്തന്‍ച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 13, വരന്തരപ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13, 14, 15, മാള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍.