ഈ വർഷത്തെ ഈദ് അൽ അസ്ഹയ്ക്ക് മക്കയിലെ ഗ്രാൻഡ് മോസ്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു . പരിമിത എണ്ണം തീർത്ഥാടകരെ ഉൾക്കൊള്ളിച്ചാണ് ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിശ്വാസികളുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും സൗദി അറേബ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു . കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ആയിരത്തോളം തീർഥാടകരെ മാത്രം ഉൾപ്പെടുത്തിട്ടുള്ളൂ .
ജൂലൈ 29 നാണ് ഹജ്ജ് ചടങ്ങുകൾ ആരംഭിക്കുന്നത് . നിലവിലെ അവസ്ഥയിൽ ആരോഗ്യകാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ശേഷിക്കുന്ന ഘട്ടങ്ങൾ വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽ അഹ്മദി പറഞ്ഞു. കോവിഡ് -19 കാരണം അറഫ ദിനത്തിലും ഗ്രാൻഡ് മോസ്ക് അടച്ചിടുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഗ്രാൻഡ് മോസ്‌കിലെ ഔട്ട്‌ഡോർ അരീനകളിൽ ഉൾപ്പെടെയുള്ള പ്രാർത്ഥനകൾ നിർത്തിവയ്ക്കാനുള്ള തീരുമാനം തുടരും. അറഫാത്ത് ദിനം വ്യാഴാഴ്ച ജൂലൈ 30 നാണെന്നും ജൂലൈ 31 വെള്ളിയാഴ്ചയാണ് ഈദ് അൽ അസ്ഹ ആചരിക്കുമെന്നും സൗദി അറേബ്യയിലെ സുപ്രീം കോടതി അറിയിച്ചിരുന്നു.