കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസുകള്‍ ഉടൻ ആരംഭിക്കില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.എ.സി.എ) വ്യക്തമാക്കി. രാജ്യാന്തര സർവിസ് വീണ്ടും തുടങ്ങുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. ഉടൻ പുനരാരംഭിക്കും എന്നനിലയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും, ബന്ധപ്പെട്ട വിവിധ വകുപ്പുകൾ കൃത്യമായ വിലയിരുത്തൽ നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും നമ്മൾ ഒരുമിച്ച് മടങ്ങിവരുമെന്ന’ശീർഷകങ്ങളിൽ അതോറിറ്റി സംഘടിപ്പിച്ച വെർച്വൽ സിംപോസിയത്തിന് പിന്നാലെയാണ് രാജ്യാന്തര സർവിസുകൾ പുനരാരംഭിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത്.
അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (എ.സി.എ.ഒ) അംഗരാജ്യങ്ങളും അന്താരാഷ്ട്ര, മേഖല കൂട്ടായ്മകളും യൂനിയനുകളും സംബന്ധിച്ച സിംപോസിയം വ്യോമയാന മേഖലയിൽ കോവിഡ് ഏൽപിച്ച ആഘാതവും പുനരുജ്ജീവന പദ്ധതികളും ചർച്ച ചെയ്തിരുന്നു.